വാക്കുകള്‍ക്ക് വിവരിക്കാന്‍ ബുദ്ധിമുട്ടുള്ള ചില വികാരങ്ങളുണ്ടല്ലോ, അത്തരമൊന്ന് ഇന്നനുഭവിക്കാന്‍ കഴിഞ്ഞു. ഇത്ര നാളും ഇന്റര്‍നെറ്റിന്റെ മായാലോകത്ത് മാത്രം കണ്ട (കണ്ട എന്നെങ്ങനെ പറയാന്‍ പറ്റും, ആവോ?) കുറച്ചു പേരുകളെ നേരില്‍ കണ്ടു. മലയാളം ബ്ലോഗര്‍മാരുടെ കൂട്ടായ്മ പുറത്തിറക്കിയ പുസ്തകങ്ങള്‍ എറണാകുളത്തപ്പന് ഗ്രൌണ്ടിലെ അന്താരാഷ്ട്ര പുസ്തകമേളയില്‍ കണ്ടു, ഒപ്പം മജ്ജയിലും മാംസത്തിലും ബ്ലോഗ് കുടുംബത്തിലെ കുറച്ചു സഹവാസികളെയും.
കഴിഞ്ഞ ദിവസം മൈനയുടെ ബ്ലോഗില്‍ അവര്‍ വയനാട്ടിലെ ആദിവാസികളെ കാണാന്‍ പോയതിനെക്കുറിച്ചും വായിച്ചിരുന്നു . ഈ മാധ്യമത്തിന്റെ ശക്തി ഞാന്‍ ഇതുവരെ മനസ്സിലാക്കിയിരുന്നില്ല എന്ന സത്യം ഇപ്പോഴാണ് എന്നെ നോക്കി 'പുച്ചിച്ചു' (മറ്റേ അക്ഷരം കിട്ടിയില്ല!) ചിരിക്കുന്നത് ഞാന്‍ കണ്ടത്.
നമ്മുടെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മലയാള ജീവിതത്തിന്റെ ശ്രദ്ധ കിട്ടുന്ന ഒരു കാലം അത്ര ദൂരെയല്ല എന്ന് തോന്നുന്നു. virtual ജീവിതവും real ജീവിതവും തമ്മിലുള്ള അകലം ഇല്ലാതാക്കുന്ന ഇത്തരം കൊച്ചു ചുവടുകള്‍ ഇനിയും ഉണ്ടാവട്ടെ. നമ്മുടെ സാമൂഹ്യ ജീവിതത്തെ ബാധിച്ചിട്ടുള്ള പുഴുക്കുത്തുകള്‍ ഈ ഇന്റര്‍നെറ്റ് ജീവിതത്തിലേക്കും പകരുമോ എന്ന ആശങ്ക മാത്രം അപ്പോഴും ബാക്കി.
1 comment:
ഹാസൃം കലര്‍ത്താന്‍ നോക്കി.. പക്ഷേ വിജയിച്ചില്ല.
Post a Comment