മാനസിക രോഗങ്ങളുടെ ലക്ഷണങ്ങളും പ്രത്യേകതകളും വിശദീകരിക്കാനും മാനദണ്ഡങ്ങൾ നിശ്ചയിക്കാനും അമേരിക്കൻ സൈക്യാട്രിക്ക് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന Diagnostic and Statistical Manual of Mental Disorders (DSM) പുതിയ പതിപ്പായ DSM 5 TR 2022 മാർച്ചിൽ പുറത്തിറങ്ങി. അടുപ്പമുള്ളവരുടെ മരണത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥയായ Prolonged Grief Disorder (PGD), Trauma and Related Stressors എന്ന വിഭാഗത്തിൽ ഒരു പുതിയ diagnosis ആയി ഇതിൽ ഉൾപ്പെടുന്നു.
2022 ജനുവരിയിൽ നിലവിൽ വന്ന WHO-യുടെ International
Classification of Diseases പതിനൊന്നാം പതിപ്പിലും (ICD-11) PGD
ഉൾപ്പെടുത്തിയിട്ടുണ്ട്. മരണത്തെ തുടർന്നുള്ള ദു:ഖം (Grief),
വിലാപം/ദുഃഖാചരണം (Mourning) തുടങ്ങിയവയിൽ ഓരോ സമൂഹത്തിലെയും സംസ്കാരത്തിന്
കാര്യമായ സ്വാധീനം ഉണ്ടെന്നത് ഇത്തരമൊരു രോഗത്തിന്റെ നിർണയത്തിൽ
പരിഗണിക്കേണ്ട ഒരു ഘടകം ആയേക്കാം. വേണ്ടപ്പെട്ട ഒരാളുടെ മരണത്തെ തുടർന്ന്
പെട്ടെന്നുള്ള പ്രതികരണവും അതിന്റെ രൂക്ഷതയും (initial reactions) ഇന്റ്യ
ഉൾപ്പെടുന്ന കിഴക്കൻ രാജ്യങ്ങളിൽ കൂടുതൽ ശക്തമായിരിക്കുകയും എന്നാൽ
ഇവിടത്തുകാർ മരണം ഏൽപ്പിക്കുന്ന ആഘാതത്തിൽനിന്ന് വേഗം കരകയറുകയും
ചെയ്യുന്നു. മറിച്ച് പടിഞ്ഞാറ് ഉള്ളവരുടെ ആദ്യ പ്രതികരണങ്ങൾ അത്ര
കടുത്തതാവില്ലെങ്കിലും അവർക്ക് ഒരു മരണത്തിന്റെ ഷോക്കിൽ നിന്ന് മുക്തരാവാൻ
കൂടുതൽ സമയം വേണ്ടി വരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
മറ്റു മാറ്റങ്ങൾ:
ആത്മഹത്യാപരമായ
പെരുമാറ്റം (suicidal behavior), ആത്മഹത്യാപരമല്ലാത്ത സ്വയം പീഡ
(nonsuicidal self-injury - NSSI) എന്നിവ ഒരു രോഗത്തിന്റെ ഭാഗമല്ലാതെ തന്നെ
പ്രത്യേക ശ്രദ്ധ കൊടുക്കാവുന്ന പ്രശ്നങ്ങളായി അംഗീകരിക്കുന്നു.
ആദ്യം
Mental Retardation എന്നും പിന്നീട് Intellectual Disability എന്നും
വിളിച്ചിരുന്ന അവസ്ഥകളെ Intellectual Developmental Disorder എന്ന് പേര്
മാറ്റിയിട്ടുണ്ട്. അതുപോലെ നേരത്തെ ഉണ്ടായിരുന്ന Conversion Disorder എന്ന
രോഗത്തിന്റെ പേര് Functional Neurological Symptom Disorder എന്നും
ആയിട്ടുണ്ട്.
Cisgender എന്ന പദം ഉൾപ്പെടുത്തുകയും അതിന് നിർവചനം
കൊടുക്കുകയും ചെയ്തിരിക്കുന്നു. “Desired gender” എന്ന പഴയ പ്രയോഗം
“Experienced gender” എന്നും “Cross-sex medical procedure” എന്നത് മാറ്റി
“Gender-affirming medical procedure” എന്നും ആക്കിയിട്ടുണ്ട്. അതുപോലെ
“natal male”/“natal female” എന്നത് “individual assigned male/female at
birth" എന്നും മാറ്റി.
വംശീയത (racism), വിവേചനം (discrimination)
തുടങ്ങിയവ മൂലം ഉണ്ടാകുന്ന ദോഷങ്ങളെ പരിഗണിക്കാനായി DSM-ൽ
ഉപയോഗിച്ചിരിക്കുന്ന ഭാഷ പൂർണ്ണമായും പരിഷ്കരിച്ചിട്ടുണ്ട്. ഒപ്പം ഓട്ടിസം
സ്പെക്ട്രം രോഗങ്ങൾ, ബൈപോളാർ ഡിസോർഡർ, മേജർ ഡിപ്രഷൻ തുടങ്ങിയ രോഗങ്ങളുടെ
മാനദണ്ഡങ്ങളിൽ ചെറിയ മാറ്റങ്ങളും പുതിയ DSM പതിപ്പിൽ വന്നിട്ടുണ്ട്.
#PsychologyWeek
No comments:
Post a Comment