Wednesday, January 25, 2017

Occupy UGC: ഫാസിസത്തിന്റെ കാലത്ത് പഠിക്കുക എന്നതും ഒരു പോരാട്ടമാണ്

http://www.azhimukham.com/occupy-ugc-students-education-mhrd-corporatism-wto-gaveshakakkoottam-chinchu/
#OccupyUGC സമരത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയത്

വല്ലാത്ത കാലങ്ങള്‍ അതുവരെയില്ലാത്ത സമരങ്ങള്‍ക്ക് ജന്മം നല്‍കും. ഏറ്റവും അവസാനം സമരമുഖത്തേക്ക്‌ ഇറങ്ങിയിരിക്കുന്നത് ഗവേഷക വിദ്യാര്‍ത്ഥികളാണ്. ഗവേഷണരംഗത്ത് മതിയായ ഫണ്ടിംഗിന്‍റെ അഭാവം ഉള്‍പ്പെടെ ധാരാളം പ്രശ്നങ്ങള്‍ നേരത്തെതന്നെ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നുണ്ടായ പ്രകോപനം, കേന്ദ്ര സര്‍വ്വകലാശാലകളിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന നെറ്റ്-ഇതര (Non-NET) ഫെല്ലോഷിപ്പ് അടുത്ത അധ്യയന വര്‍ഷം മുതല്‍ നിര്‍ത്തലാക്കാന്‍ UGC കൈക്കൊണ്ട തീരുമാനമാണ്. ഈ പേരുതന്നെ തെറ്റിദ്ധാരണാജനകമാണ്. കാരണം NET പരീക്ഷ പാസായ എല്ലാവര്‍ക്കും അക്കാരണത്താല്‍ മാത്രം ഫെല്ലോഷിപ്പ് ലഭ്യമല്ല, മറിച്ച് NET പരീക്ഷയിലൂടെ ലെക്ചര്‍ഷിപ്പ് യോഗ്യത നേടുന്നവരില്‍നിന്നും തെരഞ്ഞെടുക്കുന്ന ഒരു ചെറിയവിഭാഗം ആളുകള്‍ക്കു മാത്രമേ UGC JRF/SRF ഫെല്ലോഷിപ്പ് കൊടുക്കുന്നുള്ളൂ. ആദ്യത്തെ രണ്ടുവര്‍ഷം പ്രതിമാസം 5000 രൂപവീതവും പിന്നെ ഗവേഷണ പുരോഗതി വിലയിരുത്തിയശേഷം 8000 രൂപവീതവും ആണ് നെറ്റ്-ഇതര (Non-NET) ഫെല്ലോഷിപ്പ് കൊടുക്കുന്നത്. ഫെല്ലോഷിപ്പ് പദ്ധതിയുടെ നടത്തിപ്പിനെപ്പറ്റി ചില പരാതികള്‍ ലഭിച്ചിരുന്നു എന്നതാണ് UGC ചെയര്‍മാന്‍ വേദ്പ്രകാശ് പറഞ്ഞ ന്യായം. ഫെല്ലോഷിപ്പ് തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം കൂടി തീരുമാനിക്കാന്‍ ഉണ്ടാക്കിയ കമ്മറ്റിയാണത്രെ ഈ തീരുമാനം എടുത്തത്. എത്ര മനോഹരമായ തലതിരിഞ്ഞ ആചാരം! പ്രതിഷേധങ്ങള്‍ തുടങ്ങിയപ്പോള്‍ ഈ ഫെല്ലോഷിപ്പ് സംസ്ഥാന സര്‍വ്വകലാശാലകള്‍ക്കും കൂടി കൊടുക്കും എന്ന ഒരു പ്രഖ്യാപനം സ്മൃതി ഇറാനി നടത്തിയെങ്കിലും രേഖാമൂലം ഉള്ള ഒരു അറിയിപ്പും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. സമരം ചെയ്യുന്നവര്‍ക്കെതിരെ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി രംഗത്തുവന്നു എന്നതും രസകരമാണ്. അഥവാ പ്രസ്തുത ഫെല്ലോഷിപ്പിനെപ്പറ്റി പരാതികള്‍ ഉണ്ടെങ്കില്‍ത്തന്നെ അവ പരിശോധിച്ച്  പരിഹാര നടപടികള്‍ എടുക്കുന്നതിനു പകരം പദ്ധതി തന്നെ ഉപേക്ഷിക്കുന്നതിലെ പരിഹാസ്യത നിലനില്‍ക്കെത്തന്നെ ഇത്തരം ജനദ്രോഹപരവും പ്രതിലോമകരവുമായ നടപടികള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളും അതില്‍ നമ്മുടെ ഭരണകൂടത്തിന്‍റെ സാമ്പത്തിക നിലപാടുകള്‍ക്കുള്ള പങ്കും വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.
 
2005-ല്‍ ഒന്നാം UPA സര്‍ക്കാര്‍ WTO-GATS ചര്‍ച്ചകളുടെ ഭാഗമായി, നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ വിദേശ നിക്ഷേപകര്‍ക്കായി തുറന്നു കൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. 2015 ഡിസംബറില്‍ നെയ്റോബിയില്‍ വെച്ചു നടക്കുന്ന അടുത്ത ഘട്ടം ചര്‍ച്ചയില്‍ നിലപാട് മാറ്റിയില്ലെങ്കില്‍ അത് നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടാന്‍ പോകുന്ന വന്‍ ബാധ്യതയായി മാറും. അതായത്, ഉന്നതവിദ്യാഭ്യാസം കച്ചവടം ചെയ്യപ്പെടാവുന്ന ഒരു സേവനമായി കണക്കാക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ ഉപഭോക്താവായി മാറും. ഒപ്പം മറ്റു സേവനമേഖലകളിലെപ്പോലെ എല്ലാ കച്ചവടക്കാര്‍ക്കും ഏകതാനമായ കളിസ്ഥലം (Level Playing Field) ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍  പൂര്‍ണ്ണമായും പിന്മാറേണ്ടി വരും. വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന വാണിജ്യ നയാവലോകന റിപ്പോര്‍ട്ടിന്റെ (TPRM) അടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാഭ്യാസനയം പരിഷ്കരിക്കേണ്ടി വരും. ഇത്തരം ചുവടുമാറ്റങ്ങളുടെ മുന്നോടിയാണ് ഗവേഷക വിദ്യാര്‍ത്ഥികളുടെ തുച്ഛമായ ഫെല്ലോഷിപ്പ് തട്ടിപ്പറിക്കാനുള്ള നീക്കം എന്നത് വ്യക്തമാണ്, ഒപ്പം ഒരു ആപല്‍സൂചനയും. ആരോഗ്യ മേഖലയില്‍ നിന്നും മറ്റും കാണുന്ന സര്‍ക്കാരിന്‍റെ പിന്മാറ്റം, സബ്സിഡികളുടെ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നടപടികളുടെ സ്വാഭാവികപരിണതി തന്നെയാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചരക്കുവല്‍ക്കരണത്തിനുള്ള ഈ നീക്കവും. ശാസ്ത്രഗവേഷണ രംഗത്തെ പ്രമുഖ സര്‍ക്കാര്‍ സ്ഥാപനമായ CSIR ഇക്കഴിഞ്ഞ ദിവസം അതിനു കീഴിലുള്ള ലാബുകളോട് ഗവേഷണത്തിനുള്ള പണം സ്വയം കണ്ടെത്താന്‍ നിര്‍ദ്ദേശം കൊടുത്തതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

നിലവില്‍ ധാരാളം പോരായ്മകളും പരിമിതികളും നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കുണ്ട്. പാവപ്പെട്ടവരില്‍ വലിയൊരു വിഭാഗത്തിനും പ്രാഥമിക വിദ്യാഭ്യാസം പോലും ഇന്നും അപ്രാപ്യമാണ്. അതുകൊണ്ടുതന്നെ ഒട്ടും ദീര്‍ഘവീക്ഷണമില്ലാതെ നടത്തുന്ന ഇത്തരം ഉദാരീകരണ നടപടികളെ എതിര്‍ക്കുക എന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഭാവിയില്‍, നമ്മുടെ നാടിന്‍റെ ഭാവിയില്‍ താല്‍പര്യമുള്ള ഏവരുടെയും കടമയാണ്. UGC ഓഫീസുകള്‍ക്ക് മുന്നിലും, വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥിപ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധ്യാപകരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ അവരുടെ പ്രതിഷേധം രേഖപ്പെടുത്താനും മുന്നോട്ടു വരുന്നുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണയോടെ ഇത്തരം അധികാര ദുര്‍വിനിയോഗങ്ങളെ നേരിടുക എന്നതാണ് ഫാസിസത്തിന്‍റെ കാലത്ത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം.

Tuesday, January 24, 2017

ഇങ്ങനെയും കുറച്ച് ഇരകള്‍

http://lifeglint.com/content/doyen/160603/children-and-caste-violence

 ജാതി സംഘര്‍ഷങ്ങള്‍ ഉലയ്ക്കുന്ന കുഞ്ഞു ജീവിതങ്ങളെ കുറിച്ച്, lifeglint.com-ല്‍ എഴുതിയത്.

Fri, 03-06-2016 04:00:00 PM ;


ആറര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു, ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയി മാറിയിട്ട്. നാം നമുക്കായി നൽകിയ 'നമ്മുടെ' ഭരണഘടനയിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുല്യത (Equality, of status and of opportunity), സാഹോദര്യം (Fraternity, assuring the dignity of the individual and the unity and integrity of the Nation) തുടങ്ങിയ മൂല്യങ്ങൾ അവയുടെ അന്തസ്സത്ത തന്നെ നഷ്ടപ്പെട്ട്, പ്രേതരൂപികളായി നമ്മെ കൊഞ്ഞനം കുത്തുന്ന കാഴ്ച, ശരാശരി ഇന്ത്യക്കാരന് അപരിചിതമല്ല. ഇന്നും രാജ്യത്തിന്റെ പലഭാഗത്തും ജനങ്ങളെ പരസ്പരം വേർതിരിക്കാൻ, അതുവഴി നാനാവിധമായ നേട്ടങ്ങൾ ഉണ്ടാക്കാൻ, പ്രയോഗിക്കപ്പെടുന്ന ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം - ഒരുപക്ഷെ ഏറ്റവും ശക്തമായതും - ജാതിവ്യവസ്ഥ എന്ന, വൈദികാനന്തര കാലത്തു സൃഷ്ടിക്കപ്പെട്ട സാമൂഹ്യ വിപത്താണ്. ഇന്നും ഇന്ത്യൻ മനസ്സിൽ ആഴത്തിൽ വേരോട്ടമുള്ള ജാതിവ്യവസ്ഥയുടെയും അതിന്റെ സഹായത്തോടെയുള്ള രാഷ്ട്രീയ, സാമ്പത്തിക മുതലെടുപ്പിന്റെയും അക്രമത്തിന്റെയും ലക്ഷക്കണക്കിന്‌ ഇരകളിൽ രണ്ടു പേരുകൾ ദിവ്യയും ഇളവരശനും. നമ്മുടെ അയൽപക്കമായ തമിഴ്‌നാട്ടിലെ ധർമപുരി ജില്ലക്കാരായ ഇവരുടെ ജീവിത കഥ നമ്മുടെ മാദ്ധ്യമങ്ങൾക്കു വലിയ താല്പര്യം ഉണ്ടാക്കിയിരുന്നില്ല. ഇളവരശൻ മരിച്ചപ്പോള്‍ കുറച്ചുകാലം വാര്‍ത്തകള്‍ വന്നു. അവ വേഗം മാഞ്ഞുപോവുകയും ചെയ്തു. ഈയടുത്ത് ശങ്കര്‍ എന്ന യുവാവിന്റെ ദാരുണമായ കൊലപാതകം ഇളവരശനെ വീണ്ടും ഓര്‍മ്മപ്പെടുത്തി.

2012 ഒക്ടോബർ 9-നാണ് വണ്ണിയ ജാതിയിൽ പെട്ട ദിവ്യ എന്ന പെണ്‍കുട്ടിയും ആദിദ്രാവിഡ ജാതിക്കാരനായ ഇളവരശനും വിവാഹം കഴിച്ചത്. മാമൂലുകളെയും ആചാരങ്ങളെയും സർവ്വോപരി ജാതിയുടെ മതിൽക്കെട്ടുകളെയും ധിക്കരിക്കുന്നത് ഈ നാട്ടിൽ ഇന്നും കൊടും കുറ്റമായതു കൊണ്ട് തന്നെ ജീവാപായം ഭയന്ന അവർ പോലീസ് സംരക്ഷണം തേടിയിരുന്നു. വിവാഹത്തെ തുടർന്ന് ഇരു സമുദായങ്ങൾക്കും ഇടയിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടന്നുവരവേയാണ് 2012 നവംബർ 7-നു ജാത്യാഭിമാനം നഷ്ടപ്പെട്ടതിൽ 'മനം നൊന്ത' ദിവ്യയുടെ അച്ഛൻ തൂങ്ങിമരിച്ചത്. തുടർന്ന്, സുചിന്തിതമായ രാഷ്ട്രീയ പ്രതികാരമെന്നോണം ഇളവരശന്റെ നത്തം (Natham) കോളനിയിലെ 300-ഓളം പാവങ്ങളുടെ വീടുകൾ രായ്ക്കുരാമാനം തീവെച്ചു നശിപ്പിക്കപ്പെട്ടു! ജാതിരാഷ്ട്രീയം വളമാക്കി വളർന്നു വന്ന രാമദാസിന്റെ പി.എം.കെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ 'നടുക്കവും ദുഖവും' ഒക്കെ രേഖപ്പെടുത്തി. അക്രമത്തിനിടെ പരിക്കേറ്റ മങ്കമ്മാൾ എന്ന 20-കാരിയും ഇതിനിടെ മരണത്തിനു കീഴടങ്ങി. ഭർത്താവിനൊപ്പം ജീവിച്ചു വരവേ, തന്റെ അമ്മയ്ക്കു സുഖമില്ലെന്ന വാർത്തയെ തുടർന്ന് ദിവ്യ, 2013 ജൂണ്‍ 4-നു സ്വന്തം വീട്ടിലേക്കു പുറപ്പെട്ടു. തന്റെ അമ്മ നേരത്തെ നല്കിയിരുന്ന ഹേബിയസ് കോർപസ് ഹർജിയുമയി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായ ദിവ്യ, അമ്മയോടൊപ്പം കുറച്ചുകാലം നിൽക്കാനാണ് ആഗ്രഹമെന്നു ജൂണ്‍ 6-നു കോടതിയെ അറിയിച്ചു. പിന്നീട് ജൂലൈ ഒന്നിന് കോടതിയോട്, തനിക്ക് ഇളവരശനോട് സ്നേഹമാണെങ്കിലും വിവാഹത്തിന് അമ്മയുടെ സമ്മതം കിട്ടുന്നതു വരെ ഭർത്താവിനൊപ്പം പോകില്ലെന്നു പറഞ്ഞ ദിവ്യ, തൊട്ടടുത്ത ദിവസം, താൻ ഇനി അമ്മയോടൊപ്പമാവും കഴിയുക എന്ന് മാദ്ധ്യമങ്ങളെ അറിയിച്ചു. ഇതിന്റെ പിറ്റേന്ന്, ജൂലൈ 4-ന് ഇളവരശന്റെ മൃതദേഹം ധർമപുരിയിൽ റെയിൽവേ പാളത്തിനരികിൽ കാണപ്പെട്ടു. പോസ്റ്റുമോർട്ടവും, റീപോസ്റ്റുമോർട്ടവും ഒക്കെയായി അന്വേഷണം നടക്കുന്നു. മുതലെടുപ്പിന് ശ്രമിക്കുന്ന രാഷ്ട്രീയക്കാരും  ജാതിവെറി തലയ്ക്കുപിടിച്ച 'മുതിർന്ന' സമുദായ നേതാക്കളും ഉൾപ്പെടെ പലരുടെയും സമ്മർദ്ദം ആദ്യം മുതലേ ഇവരുടെ മേൽ ഉണ്ടായിരുന്നു. അച്ഛന്റെ മരണവും തുടർന്ന് നടന്ന നരനായാട്ടും ഒക്കെ ദിവ്യയെ വല്ലാതെ പിടിച്ചുലച്ചിരുന്നു എന്നും പിന്നീടു വന്ന വാർത്തകൾ പറയുന്നു.

കേട്ടാൽ ഏതോ സിനിമാക്കഥ പോലെ തോന്നുമെങ്കിലും ഇതെല്ലാം നമ്മുടെ തൊട്ടയൽപക്കത്തു നടന്നതാണ്. വീടും കുടിയും നഷ്ടപ്പെട്ട പാവങ്ങളുടെ ജീവിതം മാത്രം ഇപ്പോഴും ചുവപ്പുനാടയിൽ ഭദ്രം. ജീവിക്കാനും ജോലി ചെയ്യാനും ഒക്കെ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന നമ്മുടെ നാട്ടിലാണ് ഈ കാടത്തമൊക്കെ നടക്കുന്നത്.
       
ജാതിഹിംസ കുട്ടികളിൽ ഉണ്ടാക്കിയ മാനസിക പ്രശ്നങ്ങൾ പഠിക്കാനാണ് 2013 മാര്‍ച്ചില്‍ ഞങ്ങൾ നത്തം കോളനി സ്ഥിതി ചെയ്യുന്ന നായക്കൻ കൊട്ടായ് (Nayakkan Kottai) ഗ്രാമത്തിലെത്തുന്നത്. കൊട്ടായ് എന്ന വാക്ക് ഇംഗ്ലിഷിൽ എഴുതുമ്പോൾ കോട്ട എന്നും വായിക്കാം. എന്നാൽ കൊട്ടായ് എന്ന തമിഴ് വാക്കിന്റെ അർത്ഥം കുടിൽ എന്നാണ്, കോട്ടയല്ല! അതും ഒരു വിരോധാഭാസം. ഒറ്റ കാഴ്ചയിൽ ശാന്തമായ പ്രദേശം. ഏറെക്കുറെ വിജനമായ റോഡുകൾ. അധികം തിരക്കില്ലാത്ത കടകളും മറ്റു സ്ഥാപനങ്ങളും. വൈകുന്നേരം നാലുമണി കഴിഞ്ഞാൽ പോലീസ് വാനുകൾ വഴികളിൽ നിരക്കും- കാവലിന്. സ്ഥലം പ്രശ്ന ബാധിതമാണല്ലോ.

ബസ് ഇറങ്ങുന്നവരെ സ്വാഗതം ചെയ്യുന്നത് ഒരു രക്തസാക്ഷി മണ്ഡപമാണ് . 1980-കളിൽ പോലീസ് ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട അപ്പു, ബാലൻ എന്നീ നക്സലൈറ്റ് നേതാക്കളുടെ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നു. ഒരുകാലത്ത് ഗ്രാമവാസികളെ സമത്വത്തിന്റെ ആശയങ്ങൾ പഠിപ്പിച്ച, ഇവിടത്തുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന അപ്പുവിനെയും ബാലനെയും രണ്ടുപേരുടെയും ജാതി പറഞ്ഞാണ് ഒരാൾ ഞങ്ങൾക്കു പരിചയപ്പെടുത്തി തന്നത്! ജാതീയതയുടെ വേരുകൾ കുഴിമാടങ്ങളെ പോലും വെറുതെ വിടുന്നില്ല ഇവിടെ.

വെള്ളം കുടിക്കാൻ കയറിയ കടയിലെ സ്ത്രീയോട് സംഭവങ്ങളെ പറ്റി വെറുതേ സംസാരിക്കാൻ ശ്രമിച്ചു. ഇവിടെ പ്രശ്നമൊന്നുമില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് അവർ ശ്രമിച്ചത്. അവരുടെ നോട്ടത്തിൽ ഭയമോ, ആശങ്കയോ, സംശയമോ ഒക്കെ നിഴലിച്ചിരുന്നു. അവരെ അധികം ബുദ്ധിമുട്ടിക്കാതെ സ്കൂളിലേക്കു നടന്നു. ഹൈസ്കൂൾ ക്ലാസ്സുകളിൽ നിന്നായിരുന്നു വിവരശേഖരണം. സാധാരണ ഏതൊരു സ്കൂൾ ക്ലാസ്സിലെയും പോലെ ചിരിച്ച മുഖങ്ങൾ. ഉത്സാഹം നിറഞ്ഞ അന്തരീക്ഷം. "ഇവിടെ കുഴപ്പമൊന്നുമില്ലല്ലോ" എന്നായിരുന്നു മനസ്സിന്റെ ആദ്യ പ്രതികരണം. പതിവുപോലെ ചോദ്യാവലിയും നിർദേശങ്ങളും കൊടുത്തു. ഉത്സാഹത്തോടെ കുട്ടികൾ അവ പൂരിപ്പിച്ചു തന്നു; കൂട്ടത്തിൽ ഒരുപിടി സംശയങ്ങളും കുസൃതി ചോദ്യങ്ങളും മറ്റും. അനുഭവക്കുറിപ്പുകൾ ശേഖരിക്കലായിരുന്നു അടുത്ത പടി. നാട്ടിൽ സംഭവിച്ച പ്രശ്നങ്ങൾ എന്തായിരുന്നു എന്നോ എന്തിനായിരുന്നു എന്നോ അറിയില്ലയെങ്കിലും നാലു മാസം മുൻപ് നടന്ന അക്രമങ്ങളുടെ പേടിപ്പെടുത്തുന്ന ഓർമ്മകൾ എല്ലാവരുടെയും അനുഭവങ്ങളിൽ നിറഞ്ഞുനിന്നു. വീടു നഷ്ടമായവർ, സൈക്കിൾ കത്തിപ്പോയവർ, അച്ഛനെയും അമ്മയെയും കണ്ടിട്ട് മാസങ്ങളായവർ, അങ്ങനെ...
       
അടുത്ത പടി മുഖാമുഖമായിരുന്നു. ചിരിയും കളിയും നിറഞ്ഞ സ്കൂൾ അന്തരീക്ഷം ഞങ്ങൾക്കു നൽകിയ സുഖാനുഭവങ്ങൾക്ക് ഭംഗം വന്നത് അപ്പോഴാണ്‌. ഭാവിയിൽ എന്തായി തീരാനാണ് ആഗ്രഹം എന്ന ചോദ്യം കേട്ടപ്പോൾ വിഷാദം മൂടിയ കണ്ണുകളോടെ നോക്കി നിന്ന കുട്ടികൾ. തങ്ങളുടെ ഭാവിയെ പറ്റി വലിയ പ്രതീക്ഷകളൊന്നും അവർക്കില്ല. വീട്ടിലെ അന്തരീക്ഷം പഠിക്കാൻ സഹായിക്കുന്നതാണോ എന്ന ചോദ്യം ചോദിക്കാൻ തന്നെ ഞങ്ങൾക്കു മടിതോന്നി. വീടു തന്നെ ഇല്ലാതായവർക്ക് എന്തു വീട്ടിലെ അന്തരീക്ഷം? കൂട്ടത്തിൽ പലരും വീട് നഷ്ടപ്പെട്ടവരാണ് . കത്തിപ്പോയ വീടു കാണാൻ ചിലര് ഞങ്ങളെ വിളിക്കുകയും ചെയ്തു - സർക്കാരിന്റെ ആളുകളാണെന്ന് തോന്നിയിട്ടുണ്ടാവും. വളരെ ദു:ഖിതനായി തോന്നിയ മണിയെ (പേര് യഥാർത്ഥമല്ല) അടുത്ത് വിളിച്ചു സംസാരിച്ചു. അവൻ വണ്ണിയ ജാതിയിൽ പെട്ടതാണ്. നാലു മാസമായി അവൻ അച്ഛനെയും അമ്മയെയും കണ്ടിട്ട്. കലാപത്തിനു ശേഷം അറസ്റ്റു ഭയന്ന് വീടുവിട്ടു പോയതാണവർ. എവിടെയാണെന്ന് അറിയില്ല. അവനിപ്പോൾ ബന്ധുക്കളുടെ കൂടെയാണ് താമസം. കൂട്ടുകാരുടെ വീടുകൾ നഷ്ടപ്പെട്ടതിൽ അവനും സങ്കടമുണ്ട്. തന്റെ ആളുകൾ (?) ആണ് അതിനു കാരണം എന്നതും അവനെ അലട്ടുന്നതായി തോന്നി. തന്റെ മാതാപിതാക്കൾ ഒന്നും ചെയ്തിട്ടില്ല എന്ന് അവൻ പറഞ്ഞു; അങ്ങനെ തന്നെ ആവട്ടെ എന്നു ഞങ്ങളും ആത്മാർത്ഥമായിത്തന്നെ ആഗ്രഹിച്ചു. തുടക്കത്തിൽ വളരെ ഉല്ലാസവതിയായി കണ്ട, ഞങ്ങളോടു ധാരാളം കുസൃതി ചോദ്യങ്ങൾ ചോദിച്ച ഒരു പെണ്‍കുട്ടി, സംസാരത്തിനിടെ പൊട്ടിക്കരഞ്ഞു പോയി. ചാരം മൂടിക്കിടക്കുന്ന ഇത്തരം ഒരുപാടു നെരിപ്പോടുകൾ ഇനിയും ഉണ്ടാവും എന്ന നടുക്കുന്ന ചിന്തയാണ് അപ്പോൾ ഞങ്ങളെ ഭയപ്പെടുത്തിയത്. മാനസിക ആഘാതങ്ങളെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ (Post Traumatic Stress) ഈ കുട്ടികളിൽ ഉണ്ടായേക്കാം എന്നും, അനുവാദമുണ്ടെങ്കിൽ സൗജന്യമായി കൗണ്‍സലിംഗ് നല്‍കാന്‍ ഞങ്ങൾ തയ്യാറാണെന്നും പറഞ്ഞപ്പോൾ, നിർവികാരം എന്നു വിശേഷിപ്പിക്കാവുന്ന ഒരു മൂളലാണ് ഹെഡ് മാസ്റ്ററിൽ നിന്നുണ്ടായത്. "പ്രശ്നബാധിത പ്രദേശമാണ്, വൈകുംമുമ്പു തിരികെ പൊക്കോളൂ" എന്ന് ഉപദേശിക്കാനും അദ്ദേഹം മറന്നില്ല! കുട്ടികളുടെ കാര്യത്തിലുള്ള കരുതൽ ഞങ്ങളോടും കാട്ടിയതാവും. യാത്രപറഞ്ഞ്, മനസ്സില്ലാ മനസ്സോടെ തിരികെ പോരുമ്പോൾ കൌതുകം നിറഞ്ഞ കുറെ കണ്ണുകൾ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

ജാതിയുടെ പേരില്‍ പരസ്പരം വേര്‍തിരിക്കാതെ, ഒന്നിച്ചു കളിച്ചു വളരുന്ന ഈ കുഞ്ഞുമനസ്സുകള്‍ അങ്ങനെതന്നെ വളരട്ടെ എന്ന് ആശിച്ചുപോയി. ഇത്തരം ഇടപഴകലും വിദ്യാഭ്യാസവും, വെറുപ്പിന്റെ വിഷം മനസ്സുകളില്‍ പടര്‍ന്ന മുതിര്‍ന്ന തലമുറയുടെ കറകള്‍ ഏശാതെ വളരാന്‍ ഇവരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇളവരശന്റെ മരണം ജുഡീഷ്യൽ അന്വേഷണത്തിനു വിധേയമാക്കാനും, ദിവ്യയ്ക്കും കുടുംബത്തിനും പത്തു ഘട്ടങ്ങളായി കൌണ്‍സലിംഗ് നല്കാനും തീരുമാനിച്ചു എന്നതാണ് ഏറ്റവും അവസാനം കേട്ട വിവരം. കത്തിച്ച വീടുകളിൽ 131 എണ്ണം പുനർനിർമ്മിക്കാനും തീരുമാനം ആയിട്ടുണ്ടത്രേ! പണിയൊക്കെ തുടങ്ങാൻ ഒരുപക്ഷെ ഇനിയും മാസങ്ങളോ  വർഷങ്ങളോ ഒക്കെ എടുക്കുമായിരിക്കും. സർക്കാർ കാര്യമല്ലേ? എല്ലാം കഴിയുമ്പോഴെങ്കിലും ആരെങ്കിലും ഈ കുഞ്ഞുമനസ്സുകളുടെ കാര്യം ഒന്നു പരിഗണിക്കുമോ? അതിമോഹമാണ് എന്നറിയാം. നൂറുകൂട്ടം ഗൗരവമുള്ള, ആഴമുള്ള വിഷയങ്ങൾ കിടക്കുമ്പോൾ, മുറിവേറ്റ ജാതി ദുരഭിമാനങ്ങൾ മുറിവുണങ്ങാതെ ഇനിയും പ്രതികാരവും ചോരയും ആവശ്യപ്പെടുമ്പോൾ ഇത്തരം ചേനക്കാര്യങ്ങൾക്ക് എന്ത് പ്രസക്തി?

TBI Heroes: Abdul Kareem – The Man Who Planted a Forest

സ്വന്തമായി ഒരു കാട് വെച്ചുപിടിപ്പിച്ച മനുഷ്യനെപ്പറ്റി

Jean Giono’s 1953 story, ‘The Man Who Planted Trees’ tells the tale of a shepherd named Elzeard Bouffier, who planted trees all along an Alpine Valley to recreate a desolate forest. Whether Bouffier ever existed in reality or not, we may never know. But here in Kasargod district of Kerala, there lives a man in flesh and blood who actually did this – a man who bought 32 acres of barren land and planted a forest there – all by himself.

Abdul Kareem, 66, of Parappa, Kasargod, Kerala had a liking to ‘Kavu’, the sacred forests of Kerala, right from his childhood. He would frequently visit his wife’s house in Puliyankulam village and it was during such visits that he noticed the barren hillside land nearby. In 1977, as if on an impulse, he bought five acres of the land for Rs 3750. The people nearby and even his family were not able to comprehend his action, and he became a laughing stock in the locality. The property had only a single well that remained almost dry throughout the year. Since it could not provide enough to water the saplings that he planted, he would carry water in cans from outside sources on his two-wheeler. This continued for three years, at the end of which, nature started responding to his unrelenting efforts and the trees actually started growing.
Kareem in his wonderful creation
Kareem in his wonderful creation
The change was now to be seen – birds came in flocks and helped Kareem by bringing seeds of umpteen varieties and started setting their nests in this new haven. Soon other forms of life also appeared. The ecosystem was developing at a good pace. In the meanwhile, Kareem bought another 27 acres of land and planted trees all over the place with the new-found vigour, motivated by the fruits of his efforts.
One notable feature of Kareem’s forest (that is what the Department of Tourism, Kerala Government, calls this place) which makes it a forest in the true sense is that Kareem never tried to interfere in its natural development once it started sustaining itself, rather he gamely prevented anything and everything that would interfere with the natural growth of his forest. He has never weeded the forest; neither does he sweep away the fallen leaves. There is no effort for intervention of any kind.
The forest has brought about amazing changes to the surroundings. The once dry well in the plot is now brimming with pure, fresh water. The underground water table in an area of about 10 kilometers has risen, it is said. The temperature inside the forest is markedly cooler than outside. Kareem has been living inside the forest since 1986, keeping constant vigil on his creation, which is dearer to him than anything. Visitors are allowed inside, even to stay as paying guests for a few days, provided they comply with Kareem’s regulations. Plastic is banned inside the forest; so is the use of automobiles. Wild partying, loud noises – all are a strict no-no.
The lush green 32 acres of 'Kareem's Forest' that was once a barren land!
The lush green 32 acres of ‘Kareem’s Forest’ that was once a barren land!
Kareem has resisted various offers to commercialize the forest and to turn it into a theme park. Recognition has come from various corners, including the Sahara Parivar award, Limca Books Person of the year and so on. Visitors have come from many foreign countries. Still, one sincerely doubts whether this gem of a man has received the deserving attention from his homeland. However, for those who know him, the man who was once a laughing stock, has now grown colossal in stature, along with his creation – one that generations will cherish.
(All images courtesy: MalayalaLokum.com)

Kerala Couple Boldly Challenges Taboos by Having a Transgender Person as Witness on Their Wedding

രാമന്റെയും ശ്രുതിയുടെയും കല്യാണം, ഒപ്പം ശീതളും
http://www.thebetterindia.com/64323/marriage-unconventional-transgender-equality/

Marriages are made in heaven; or so goes the old adage. To the contrary, traditional Indian marriages are usually controlled more by political and economic considerations than anything else. A typical Indian ‘arranged’ marriage is often a big, fat affair that involves a lot of wastage – of money, resources and what not. But for a change, a couple from Kerala decided that their marriage should be a simple affair and that it should carry a message for the society.
Ramnath from Alappuzha and Shruthi from Wayanad have been friends for about a decade. They met as young activists of Kerala Sasthra Sahithya Parishad (KSSP), a people’s science movement. Both are now researchers and are pursuing PhD in Social Sciences.

Eventually when they decided to get married, they agreed on a couple of other things too. One was that the bride will not be wearing any golden jewellery – something unthinkable in a typical marriage in Kerala. In most marriages, the amount of gold worn by the bride is almost a matter of prestige and an important criterion for judging the ‘size’ of a wedding.

unnamed
Their second decision was that the marriage would be devoid of any religious rituals and would be solemnised as per the special marriages act, 1954. And the most imaginative and progressive decision was that the witnesses to the marriage would not comprise of men, but only women and a transgender person.
Though Kerala is known as a relatively progressive state in certain aspects, it is rigidly hetero-normative. Any talk on gender fluidity or non-cis gender identities are usually frowned upon. Elements of popular culture like cinemas have always portrayed transgenders and homosexuals in very poor and negative tones.

Though the state was first to declare a transgender policy of its own, acceptance and inclusion of LGBTQ community to the mainstream society is still a distant goal.

unnamed1
Even though the last five years have seen a number of movements in the right direction, including the annually held Queer Pride marches and some positive media coverage, presence of transgender people in social gatherings and ceremonies is unfortunately considered inauspicious by many.
Even getting a voters’ ID card as a transgender is still a herculean task. This was the reason why Ram and Shruthi decided to take on the age-old stigma on its head and make a bold and progressive statement using their wedding as a tool. Sheethal Shyam, a transgender activist and Secretary of the Sexual Minorities Form, Kerala (SMFK), was invited to sign as a witness for the marriage held at the Sub-Registrar’s Office, on May 20, 2016. In all probability, this was the first time a transgender person was made a witness for a marriage in the state, and probably for the first time in the country. The other three who signed as witnesses were all women from the families of the bride and groom.
The bride wore simple jewellery made with cereals and jute and gold was avoided altogether. Only a small number of people comprising of family and friends were invited.

The couple also gifted study materials to a dozen children under state care, sharing the joy of togetherness with them.

unnamed2
Through this marriage, a non-confrontational, yet elegant and powerful example was set against the elements of tradition built upon patriarchy and regressive vanity. Sheethal later wrote on her Facebook wall that the wedding was one of the happiest moments in her life. An activist and friend of Ram and Shruthi said in a Facebook post that on first look, his school-going daughter could not digest the idea of a bride who wore no gold. Indeed, this was a moment of joy for a lot of people, and also a declaration from two youngsters to the world that all humans are equal, and deserve to be treated so.
– Chinchu. C

Like this story? Or have something to share? Write to us: contact@thebetterindia.com, or connect with us on Facebook and Twitter (@thebetterindia).

About the author:  Chinchu C is a research consultant, science activist, psychologist, and a very reluctant-and- occasional writer. He is connected with the People’s Science Movement of Kerala and also to forums such as the Free Software Movement of India and the Malayalam Wikipedia.
 

പരിഷത്ത് യുവസമിതിയുടെ ലിംഗേതര ഫുട്ബോള്‍ മത്സരങ്ങളുടെ കഥ

The Better India വെബ്സൈറ്റില്‍ വന്ന ലേഖനം
Original Article Link: http://www.thebetterindia.com/82464/gender-neutral-football-kerala-women-transgenders/

A group of youngsters in Kerala organises Gender-Neutral Football League (GNFL), an event for men, women, and transgender people to come on the same field and play.
Amir Khan’s runaway hit, Dangal has put the limelight on some serious issues prevailing in our society. It is a nice portrayal of how one person questioned a taboo that was considered normal by almost everyone. It also tells us how sports can empower girls. Here is another brave attempt by a group of progressive youngsters from Kerala who are trying to defy the strong societal barriers that segregate genders.

They want to spread the message of human equality sans gender boundaries, using football, one of the all-time passions for Keralites.

football5
Kerala has been a paradox of progressive movements and modern thought co-existing with traditional customs and taboos. Gender segregation starting from schools itself is one area where the light of modernity is yet to be seen. Girls are usually not given entry in playgrounds or accorded the same freedom or chances to play sports as much as boys. Transgenders, as in other areas, had been an ostracized lot too. This is the reason why individual feats by females in sports are considered exceptions and not the norm, even when such champions are celebrated and applauded by all.

Yuvasamithi, an informal group of youngsters attached to KSSP, Kerala’s premier People’s Science Movement, have been active in discussing and formulating campaigns in many areas of social relevance, with gender equality and justice among the most important ones. And football is one of the – if not ‘the’ – most popular sport in Kerala, especially in the Malabar region. All major international teams have huge fan following and all major football events are closely followed by people. The state has also given birth to many National and International players and successful professional teams in the sport. Football tournaments with large fan following – some even floodlit – are a regular sight during vacations. Teams of Elevens, Sevens and Fives compete in such tournaments, which witness huge crowds. But one notable feature of such events is that they are almost exclusively male-dominated, be it in organizing, participation or viewership.

It is hard to see women in the crowds too. This has never been a point of serious discussion, which is surely a sign of a deep-rooted patriarchal mindset.

football1
It is in this backdrop that Yuvasamithi decided to showcase a model of gender neutrality in the sports ground, by organizing a Gender-Neutral Football League (GNFL) as part of its SCRIBES science-cultural fest, which is an event that gathers youth from all over the state and includes discussions, film screenings and performances. The league-level tournaments were kicked-off at the Government High School ground at Pilicode in Kasaragod district on January 15, where teams comprising of men, women and transgenders played against each other in true spirits of the sport. It was a ‘Fives’ or Five-a-side affair in which each team consisted of two male players, two females and one transgender/queer player. If a transgender/queer player was absent, one female player could be included as a replacement. Five teams fought with each other and the winners were given prizes in a public function attended by activists and local community leaders and people’s representatives. Esha Kishore, a transgender activist and dancer who played in the tournament described playing football as a first-time experience in her Facebook post.

District-level matches are scheduled for February and the final rounds will also be played in February at Malappuram, which is synonymous with fervour for football.

football3
This is not for the first time that such an attempt is being made. In 2016, another set of football matches were conducted as a friendly affair by the members of a WhatsApp group in Thrissur, where male and female players came together. The initiative by Yuvasamithi is unique, for this is the first instance of such a tournament being organized with a schedule, rules and regulations, and including transgender players. The tournament, even though conducted as a humble affair, has made its own impact on social media and in the newspapers as well.

The activists of Yuvasamithi hope that this initiative will spark a much-needed discussion on gender roles, equality and entitlements, and will eventually lead to a more egalitarian society for the sake of coming generations.