Thursday, December 02, 2010

സാഗരകന്യകയും കുറെ ആകുലതകളും.

കൊച്ചി സര്‍വകലാശാല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു 'കൊടുംകാറ്റിന്റെ കണ്ണില്‍ ' (In the eye of a storm ഒന്ന് തര്‍ജുമ ചെയ്തതാ !) പെട്ടിരിക്കുകയാണ്. മെയിന്‍ ഓഫീസിന്റെ മുന്‍പില്‍ കുറെ വര്‍ഷങ്ങളായി കാനായി കുഞ്ഞിരാമന്റെ ശില്പങ്ങളെ അനുകരിച്ചു പഴയ ഒരു തോട്ടക്കാരന്‍ (വര്‍ഗീസ് എന്നാണ് അദ്ദേഹത്തിന്റെ പേര്- ഇപ്പൊ ആളൊരു വി ഐ പി ആണ്. ) നിര്‍മിച്ച കുറച്ചു ശില്പങ്ങള്‍ (കല്ലും കട്ടയുമോന്നുമല്ല, ചെടിയാണ് സംഭവം!) ആളുകളെ നോക്കി നില്‍ക്കുകയും ഇരിക്കുകയും കിടക്കുകയും ഒക്കെ ചെയ്യുന്നു. അവര്‍ മനുഷ്യരെയോ, മനുഷ്യര്‍ അവരെയോ ശല്യം ചെയ്തിരുന്നില്ല. ഇക്കൂട്ടത്തില്‍ ഏറ്റവും വലുത് സാഗരകന്യക എന്ന് ഇപ്പോള്‍ മനോരമ പേരിട്ടു വിളിക്കുന്ന ഒരെണ്ണമായിരുന്നു.

പെട്ടെന്നൊരു ദിവസം, മേല്‍പ്പറഞ്ഞ സാഗരകന്യകയുടെ മാറിടം ഛേദിക്കാന്‍് സര്‍വകലാശാലാ രജിസ്ട്രാര്‍ ഉത്തരവിട്ടു, പാവം തോട്ടക്കാരന്‍ (സാഗരകന്യകയുടെ പിതാവല്ല, വേറൊരാള്‍ ) കണ്ണീരോടെ അത് നടപ്പിലാക്കുകയും ചെയ്തു എന്നാണ് ഭൂമിമലയാളം മുഴുക്കെയുള്ള പത്രങ്ങളും ചാനലുകളും പറഞ്ഞതും, നാം കേട്ടതും. ഇനി ഇതുകൂടിയൊന്നു കേള്‍ക്കു.

സാഗരകന്യക മാത്രമല്ല, മറ്റു ചെടി ശില്പങ്ങളും (അങ്ങനെയും അവയെ വിളിക്കാമല്ലോ ) അവിടെയുണ്ട്, എന്നാല്‍ നമ്മുടെ നായികയ്ക്ക് മാത്രം കുറച്ചു മിഴിവ് കൂടുതലാണ് എന്നും തോട്ടക്കാരന്‍ എന്നും രാവിലെ അയാള്‍ക്ക് മാത്രം ശ്രദ്ധ നല്‍കുന്നു എന്നും ചില തല്പര കക്ഷികളും മറ്റുള്ള ശില്പങ്ങളും അടക്കം പറയുമായിരുന്നത്രേ! അക്കൂട്ടത്തില്‍ സര്‍വകലാശാലയിലെ ഒരു വനിതാ ക്ഷേമ സംഘടന രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അശ്ലീല ചിത്രങ്ങളും ശില്പങ്ങളും ഒന്നും പാടില്ല എന്ന സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ സര്‍വകലാശാല കോളെജുകള്‍ക്ക്‌ നല്‍കിയ പഴയ ഒരു ഉത്തരവിന്റെ പകര്‍പ്പൂം അവര്‍ സമര്‍പ്പിച്ചുവത്രേ! ശില്പത്തെ എന്തു ചെയ്യാനാണ് പരാതിയില്‍ ആവശ്യപ്പെട്ടത് എന്നത് എനിക്കും അറിയില്ല. എന്തായാലും നായികയെ രക്ഷിക്കാനുള്ള നീക്കങ്ങളും ഒപ്പം തുടങ്ങി. ഒപ്പ് ശേഖരണവും മറ്റും നടന്നു. എന്നിട്ടൊന്നും തന്റെ വിധിയെ തടുക്കാന്‍ പാവത്തിന് കഴിഞ്ഞില്ല.
ഒരു സുപ്രഭാതത്തില്‍ ആ ദാരുണ ദൃശ്യം ഏഷ്യാനെറ്റും മനോരമയും കാണിച്ചു നാട്ടാര്‍ കണ്ടു. ആ വാര്‍ത്ത നാട്ടിലൊക്കെ പാട്ടായി. "സാഗരകന്യകയുടെ മുല വെട്ടി."
സാംസ്‌കാരിക നായകര്‍ അമര്‍ഷം രേഖപ്പെടുത്തി, ചാനല്‍ പാനല്‍ ചര്‍ച്ചകള്‍ നടന്നു, നല്ലത് തന്നെ, കാരണം ഇത്തരമൊരു പ്രവൃത്തി ആര് ചെയ്താലും സാംസ്‌കാരിക താലിബാനിസം തന്നെയാണ്. പലരും പറഞ്ഞ പോലെ, ആ ശില്പത്തില്‍ ഉണ്ടെന്നു പറയുന്ന അശ്ലീലം അതിനെ പറ്റി പരാതി പറഞ്ഞവരുടെ മനസ്സുകളില്‍ തന്നെയാണ്.
ശ്രദ്ധേയമായ കാര്യം ഈ നടപടിയെ വിമര്‍ശിച്ച എല്ലാവരും കുസാറ്റ് അധികൃതരുടെ കാടത്തത്തെയും സൌന്ദര്യബോധം ഇല്ലായ്മയെയും ആണ് വിമര്‍ശിച്ചത് എന്നതാണ്.
എന്റെ സംശയം പതിനെട്ടു വര്‍ഷമായി അവിടെയുള്ള ശില്‍പം ഇല്ലാതാക്കാന്‍ സര്‍വകലാശാലയുടെ അധികൃതര്‍ക്ക് ഇത്രയും കാലം വേണോ എന്നതാണ്. അശ്ലീലം എന്ന് തോന്നിയെങ്കില്‍ അന്ന് തന്നെ ഇതിനെ ഇല്ലാതാക്കാമായിരുന്നല്ലോ

അപ്പോള്‍ യഥാര്‍ത്ഥ പ്രതികള്‍ ഈ പ്രതിമയില്‍ അശ്ലീലം കണ്ട, പരാതിപ്പെട്ട ആളുകളല്ലേ? അഥവാ അവര്‍ കൂടിയല്ലേ?
കാള പെറ്റു എന്ന് കേട്ടപ്പോള്‍ മുതല്‍ ഈ സംഭവം ആഘോഷമാക്കിയ ഒരു ചാനല്‍ സംഘവും മേല്‍പ്പറഞ്ഞ വനിതാ ക്ഷേമ സംഘടനയുടെ നേതാക്കളെ ചോദ്യം ചെയ്തിട്ടില്ല. എന്താണ് അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടതെന്നോ അവരുടെ ആവശ്യം നിറവേറ്റപ്പെട്ടോ എന്നോ ഒന്നും നമുക്കറിയില്ല. അത് കൂടി അറിഞ്ഞെങ്കില്‍ ഈ പ്രശ്നത്തെ പറ്റി നടക്കുന്ന ചര്‍ച്ചകള്‍ക്ക് കുറച്ചു കൂടി ദിശാബോധം വന്നേനെ എന്ന് ഈയുള്ളവന് തോന്നുന്നു.

ഒന്നു പറയട്ടെ, നമ്മുടെ ഈ പോക്ക് എന്തായാലും മുന്നോട്ടല്ല.
വാക്കുകള്‍ക്ക് വിവരിക്കാന്‍ ബുദ്ധിമുട്ടുള്ള ചില വികാരങ്ങളുണ്ടല്ലോ, അത്തരമൊന്ന് ഇന്നനുഭവിക്കാന്‍ കഴിഞ്ഞു. ഇത്ര നാളും ഇന്റര്‍നെറ്റിന്റെ മായാലോകത്ത് മാത്രം കണ്ട (കണ്ട എന്നെങ്ങനെ പറയാന്‍ പറ്റും, ആവോ?) കുറച്ചു പേരുകളെ നേരില്‍ കണ്ടു. മലയാളം ബ്ലോഗര്‍മാരുടെ കൂട്ടായ്മ പുറത്തിറക്കിയ പുസ്തകങ്ങള്‍ എറണാകുളത്തപ്പന്‍ ഗ്രൌണ്ടിലെ അന്താരാഷ്‌ട്ര പുസ്തകമേളയില്‍ കണ്ടു, ഒപ്പം മജ്ജയിലും മാംസത്തിലും ബ്ലോഗ്‌ കുടുംബത്തിലെ കുറച്ചു സഹവാസികളെയും.
കഴിഞ്ഞ ദിവസം മൈനയുടെ ബ്ലോഗില്‍ അവര്‍ വയനാട്ടിലെ ആദിവാസികളെ കാണാന്‍ പോയതിനെക്കുറിച്ചും വായിച്ചിരുന്നു . ഈ മാധ്യമത്തിന്റെ ശക്തി ഞാന്‍ ഇതുവരെ മനസ്സിലാക്കിയിരുന്നില്ല എന്ന സത്യം ഇപ്പോഴാണ്‌ എന്നെ നോക്കി 'പുച്ചിച്ചു' (മറ്റേ അക്ഷരം കിട്ടിയില്ല!) ചിരിക്കുന്നത് ഞാന്‍ കണ്ടത്.
നമ്മുടെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മലയാള ജീവിതത്തിന്റെ ശ്രദ്ധ കിട്ടുന്ന ഒരു കാലം അത്ര ദൂരെയല്ല എന്ന് തോന്നുന്നു. virtual ജീവിതവും real ജീവിതവും തമ്മിലുള്ള അകലം ഇല്ലാതാക്കുന്ന ഇത്തരം കൊച്ചു ചുവടുകള്‍ ഇനിയും ഉണ്ടാവട്ടെ. നമ്മുടെ സാമൂഹ്യ ജീവിതത്തെ ബാധിച്ചിട്ടുള്ള പുഴുക്കുത്തുകള്‍ ഈ ഇന്റര്‍നെറ്റ്‌ ജീവിതത്തിലേക്കും പകരുമോ എന്ന ആശങ്ക മാത്രം അപ്പോഴും ബാക്കി.

Sunday, September 05, 2010


ഓരോ യാത്രയും സ്വയം കണ്ടെത്താനുള്ള ശ്രമമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് അറിയാത്ത വഴികളിലൂടെയാകുമ്പോള്‍ ഒരു പഠന പ്രക്രിയ കൂടി ആകുന്നു. വളരെ വേഗം ചരിത്രത്തിന്റെ ഏടുകളില്‍ മറയാന്‍ പോകുന്ന ഒരു ട്രെയിന്‍ സര്‍വീസ് - പുനലൂര്‍ ചെങ്കോട്ട പാസഞ്ചര്‍ ഈ മാസം വര്‍ഷങ്ങള്‍ നീണ്ട അതിന്റെ യാത്ര അവസാനിപ്പിക്കും. പേരുകേട്ട ഈ പാതയിലുടെ ഒന്ന് പോകണം എന്ന ആഗ്രഹം നിറവേറ്റാന്‍ ഒടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു. സഞ്ജുവിനെ കൂട്ടി രാവിലെ ആറു മണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങി. 7.30 ആയപ്പോഴേക്കും പുനലൂരെത്തി. പ്രസിദ്ധമായ മറ്റൊരു ചരിത്ര സ്മാരകം അവിടെയുണ്ട്- തൂക്കുപാലം. മോടിപിടിപ്പിക്കല്‍ പണികള്‍ നടക്കുന്നതേ ഉള്ളു. ആ നിര്‍മ്മാണ കുശലതക്ക് മുന്‍പില്‍ കുറച്ചു നേരം വാ പൊളിച്ചു നിന്നു, പടമെടുത്തു. പതിയെ റെയില്‍വേ സ്റ്റേഷന്‍ തേടി പോയി. ഏറണാകുളം സൗത്തിലോ മറ്റോ കാണാന്‍ കഴിയുന്ന അതെ തിരക്ക്. പക്ഷേ ക്യുവില്‍ നില്‍ക്കുന്നവര്‍ ഏറെയും തമിഴ് ലുക്ക്‌ ഉള്ളവര്‍.
ടിക്കറ്റ്‌ എടുത്ത ശേഷം ഷിജുവിനെയും ബിപിനെയും കത്ത് നില്‍പ്പായി. ഒടുവില്‍ വണ്ടി വിടാന്‍ 5 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അവര്‍ എത്തി. ആദ്യമാണ് ഒരു മീറ്റര്‍ ഗേജ് ട്രെയിനില്‍ കയറുന്നത്. ഞങ്ങളെ പോലെ ട്രെയിനിനെ യാത്ര അയയ്ക്കാന്‍ വന്നവര്‍ വേറെയുമുണ്ട്. ചെറുപ്പക്കാര്‍, കുടുംബങ്ങള്‍, തനിയെ വന്നവര്‍, അങ്ങനെ അങ്ങനെ. കൂട്ടത്തില്‍ സ്ഥിരം യാത്രക്കാരും ഉണ്ടെന്നു പിന്നെ മനസ്സിലായി. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആണെന്ന് തോന്നുന്ന ഒരാളെയും കണ്ടു. വാതില്‍ക്കല്‍ നിന്ന് പോകാന്‍ തീരുമാനിച്ചു- കാരണം ഇരിക്കാന്‍ സ്ഥലം ഉണ്ടായിരുന്നില്ല! ഒരു ചെറിയ രോമാഞ്ചത്തോടെയാണ് വണ്ടിയുടെ കൂ കൂ ശബ്ദം ഞങ്ങള്‍ ( കുറഞ്ഞപക്ഷം ഞാന്‍ ) കേട്ടത്. പതിയെ യാത്ര തുടങ്ങി. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തന്നെ കൊച്ചുവെളുപ്പാന്‍ കാലത്ത് 55 കിലോമീറ്റര്‍ ദൂരം വണ്ടി ഓടിച്ചു വന്നത് വെറുതെ ആയില്ല എന്ന് മനസ്സിലായി. മനോഹരം ആയിരുന്നു രണ്ടു വശത്തെയും കാഴ്ചകള്‍. പേടി തോന്നിക്കുന്ന താഴ്ചയും മലനിരകളും ഒരു വശത്ത്, ഉയര്‍ന്ന പാറക്കെട്ടുകള്‍ മറു വശത്ത്. ഇടയ്ക്കിടെ ചെറിയ നീരൊഴുക്കുകളും കണ്ടു. വഴിയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ ഒരു കാഴ്ച തന്നെ ആയിരുന്നു. വണ്ടി നിന്നത് എന്തിനെന്ന് അറിയാതെ ചുറ്റും നോക്കിയപ്പോഴാണ് മറു വശത്ത് ഒരു ചെറിയ ബോര്‍ഡ്‌ കണ്ടത്- ഇടമണ്‍. കാട്ടിനു നടുവില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ! താഴെയിറങ്ങി പ്രകൃതിഭംഗി ആസ്വദിച്ചു നില്‍ക്കുമ്പോഴാണ് ഒരു ചെറിയ കൂവലോടെ വണ്ടി നീങ്ങി തുടങ്ങി. ഓടി വന്നു കയറി, അപാര പിക്കപ്പ് തന്നെ- ആകെ 5 ബോഗിയേ ഉള്ളല്ലോ, അതായിരിക്കും.

ഞങ്ങളുടെ കൌതുകം സ്ഥിരം യാത്രികര്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്നുണ്ടെന്നു തോന്നി- അവരിതെത്ര കണ്ടതാ. ചായയും വടയും വില്‍ക്കാന്‍ വരുന്ന ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും ഉണ്ട് അവരുടെതായ പ്രത്യേകതകള്‍. മറ്റു ട്രെയിനുകളിലെ കച്ചവടക്കാരെപ്പോലെ ചായേ ചായേ എന്ന് വിളിച്ചു കൂവുന്നില്ല, പകരം വീട്ടില്‍ വന്ന അതിഥികളോട് ചോദിക്കുന്ന പോലെ ആണു ചോദ്യം, "ചായ തരട്ടേ?" വേണ്ട എന്ന് പറയാന്‍ ആര്‍ക്കു പറ്റും? രണ്ടു മൂന്നു വട ഞാന്‍ വാങ്ങി കഴിച്ചു, ഒടുവില്‍ സ്നേഹത്തോടെ തന്നെ 'ഇനി വേണ്ട ചേച്ചി' എന്നു പറഞ്ഞു, വയറ് എന്റെതാണല്ലോ. ട്രെയിന്‍ നിന്നാല്‍ ഇവര്‍ എന്തു ചെയ്യുമോ ആവോ? ഇടക്കൊരിടത്ത് (ആര്യങ്കാവില്‍ ) "ക്രാസ്സിംഗ്" ഉണ്ടെന്നു ചായക്കാരന്‍ ചേട്ടന്‍ പറഞ്ഞു. അര മണിക്കൂര്‍ കാത്തു നിന്നപ്പോള്‍ മറ്റൊരു ട്രെയിന്‍ വന്നു. ചെങ്കോട്ടയില്‍ നിന്നു വരുന്നതാണ്. "ക്രാസ്സിംഗ്" കഴിഞ്ഞു, യാത്ര തുടര്‍ന്നു. കാട്ടില്‍ നിന്നോ മറ്റോ ഉള്ള വിറകു കെട്ടുകളുമായി വണ്ടിയില്‍ കയറിയ തമിഴ് സ്ത്രീകള്‍ മറ്റൊരു കാഴ്ച ആയിരുന്നു-ഒരുപക്ഷേ ബീഹാറിലോ മറ്റോ മാത്രം കാണാന്‍ കഴിയുന്ന ഒരു കാഴ്ച. കഴുതുരുട്ടി കഴിഞ്ഞ് അടുത്ത സ്റ്റേഷന്റെ പേര് തമിഴില്‍ എഴുതി കണ്ടപ്പോള്‍ കേരളം വിട്ടു എന്ന് മനസ്സിലായി. ഒടുവില്‍ 11 മണി ആയപ്പോള്‍ ചെങ്കോട്ട എത്തി. സാധാരണ കാണാറുള്ള സ്റ്റെഷനുകളോട് സാമ്യമുള്ള ഒരെണ്ണം ഇപ്പോഴാണു കണ്ടത്. പുറത്തിറങ്ങി കുറച്ചു നേരം വായിനോക്കി നടന്നു. ടിക്കറ്റ്‌ എടുത്ത ശേഷം തിരികെ വണ്ടിയില്‍ കയറി.

ഓരോ നിമിഷം കഴിയുമ്പോഴും ഒരു നഷ്ടബോധം മനസ്സില്‍ പതിയെ രൂപപ്പെട്ടു വളരുന്നതു പോലെ തോന്നി. ഉച്ച വെയിലിന്റെ ക്ഷീണവും ഉണ്ടായിരുന്നു എങ്കിലും ഒരു കാഴ്ചയും വെറുതെ വിട്ടില്ല. ഒരാളെ ഇറക്കാന്‍ വേണ്ടി ട്രെയിന്‍ നിര്‍ത്തുന്ന അത്യപൂര്‍വ കാഴ്ചയും കണ്ടു. 11 .45 നു ചെങ്കോട്ടയില്‍ നിന്നു പുറപ്പെട്ട് 1 .40 ആയപ്പോള്‍ തിരികെ പുനലൂരെത്തി. തിരിച്ചു വരാന്‍ വല്ലാത്ത മടി തോന്നി, പക്ഷെ പോരാതെ പറ്റില്ലല്ലോ. എന്തായാലും ഈ മാസം തന്നെ ഒന്നുകൂടി ഈ വഴിക്കു വന്നാല്‍ കൊള്ളാം, ഇനി പറ്റില്ലല്ലോ ഈ യാത്ര. സമയം ബാക്കി ഉണ്ടല്ലോ, തെന്മല ഡാം കൂടി കാണാം എന്നു ഷിജു പറഞ്ഞു. നേരെ വിട്ടു തെന്മലക്ക്. ഡാമിന്റെ മുകളില്‍ കയറി ചുറ്റി നടന്നു, തിരകെ പോന്നു, കുറെ ഓര്‍മകളും പിന്നെ, പേരറിയാത്ത ഏതോ വികാരവുമായി.

Tuesday, January 19, 2010

ആകാശം
ആകാശം-അതിന്റെ അഗാധത, വിശാലത, ഗാംഭീര്യം, . . .
മനുഷ്യനുണ്ടായ കാലം മുതല്‍ അവന്റെ നിത്യവിസ്മയം.

എനിക്കത് എത്ര കണ്ടാലും മതിവരാത്ത മായക്കാഴ്ച്ചയാണ്, സൗന്ദര്യത്തിന്റെ പ്രതീകവും.

ചില ആകാശക്കാഴ്ചകള്‍.. . .



****


*****


****



****


****


****


***


***


***


***


***

Sunday, January 03, 2010

Travelogue - Perunthenaruvi waterfalls

Planning ahead for events is a good thing. More so if your planning is near perfect. A journey well planned is no different-it gives you a lot of comfort. But when you get an idea for a trip suddenly and follow it without any planning, that is when you get to know what real thrill is!

It began as an idea while talking to Rinu yesterday over phone- we were discussing romance and that is when a plan for a trip to a romantic place was conceived. Then Shiju was added to the plan and I had a trip of 3 people in 2 bikes in my mind. But when the journey started, we were 11 people on 6 bikes, some of them I did not even know and the place is notorious for killing people, especially youth.




We started the trip one hour later than scheduled from Rinu's house after having some tea and snacks. The road half way up was in good condition- it is the Sabarimala route. Once we took the byroad from Perunad(well, it is not a road according to the city standards) the motorcycles were experiencing the greatest endurance test of their life, jumping over rocks- some of them sharp enough to rip apart your tyre -and climbing steep heights. Finally once we reached the place, all worries were gone and we surrendered to the beauty and serenity of the place.



The whole surrounding was simply captivating, maybe a bit too captivating that many a youth have lost their lives -local people say they were invited by the waters. Luckily for us, the rocks were not slippery as it is not the rainy season. We were on the 'other' side of the waterfall, as all the other people were seen on the opposite side. But from here we could do a lot more trekking through the rocky terrain.The boys who came from Tiruvalla-which is part of upper kuttanad, a low lying area- were hilarious in the water and amid the rocks and I was a bit worried about them and warned them about the danger that lie in the water every other minute and was counting them every now and then. Still not a favourite tourist spot, the place is pure , the water clear and the atmosphere refreshing and rejuvenating. You can just sit on these rocks and spent the whole day dreaming.



A beautiful day began to fade with the drowning sun and we had to go now, but I was in no mood to return, and I believe none of us were, but we had promises to keep and miles of rocky terrain to go before we could sleep and the words of Rinu were a befitting end line to the journey " seems like I have done something today"